മണിപ്പാല്‍ പീഡനം: അയ്യായിരം ഓട്ടോ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തു

Posted on: June 26, 2013 7:32 pm | Last updated: June 26, 2013 at 7:32 pm
SHARE

rapeന്യൂഡല്‍ഹി: മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. അയ്യായിരം ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. സംഭവ സമയം യുവതി പീഡനത്തിനിരയാക്കപ്പെട്ട സ്ഥലം സന്ദര്‍ശിച്ചവരുടെ ടെലിഫോണ്‍ കാള്‍ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അറിയച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.