ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

Posted on: June 26, 2013 6:40 pm | Last updated: June 26, 2013 at 6:40 pm
SHARE

ramesh-chennithala1തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ കുടുങ്ങിയ ജനതാദള്‍ എസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റയിലിനെതിരെ കേസെടുത്തിരിക്കുന്നത്. എം എല്‍ എ ആയി തുടരാന്‍ തെറ്റയിലിന് അവകാശമില്ല. തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ സി പി എം പിറകോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.