കെ എസ് ഇ ബി ജീവനക്കാര്‍ക്ക് എട്ട് ശതമാനം ക്ഷാമബത്ത

Posted on: June 26, 2013 3:42 pm | Last updated: June 26, 2013 at 3:43 pm
SHARE

kseb workerതിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാര്‍ക്ക് എട്ട് ശതമാനം ക്ഷാമബത്ത അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 30,000 ജീവനക്കാര്‍ക്കും 31,000 പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. 640 രൂപയാണ് ഏറ്റവും കുറഞ്ഞ വര്‍ധന. കൂടിയ വര്‍ധന 4424 രൂപ.

ക്ഷാമബത്ത അനുവദിച്ചതിലൂടെ സര്‍ക്കാറിന് 60 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക.