വി എസ് വിഷാദരോഗി: കെ പി എ മജീദ്

Posted on: June 26, 2013 2:49 pm | Last updated: June 26, 2013 at 2:49 pm
SHARE

kpa-majeed1കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ രാഷ്ട്രീയ വിഷാദരരോഗിയാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ പി എസ് അബ്ബാസ് സേട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വി എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മജീദ്. ലീഗിനെതിരയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഈ പ്രസ്താവനയെ ലീഗ് നിയമപരമായി നേരിടുമെന്നും കെ പി എ മജീദ് പറഞ്ഞു.
വി എസിന് 90ന്റെ അത്തും പിത്തുമാണ്. മറ്റുള്ളവരുടെ കുടുംബപ്രശ്‌നം അടക്കമുള്ളതിലേക്ക് അനാവശ്യമായി ഇടപെടുകയാണ് വി എസ്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയ നിരാശയാണ് വി എസിനെ ഇങ്ങനെ പറയിപ്പിച്ചതെന്നും മജീദ് പറഞ്ഞു.