മുന്‍ മന്ത്രി നാരായണക്കുറുപ്പ് അന്തരിച്ചു

Posted on: June 26, 2013 2:21 pm | Last updated: June 26, 2013 at 2:39 pm
SHARE

k-narayanan-kurup

കോട്ടയം: മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ നാരായണക്കുറുപ്പ് അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ. എന്‍ ജയരാജിന്റെ പിതാവാണ് നാരായണക്കുപ്പ്. കേരളാകോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 1927ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ആണ് നാരായണക്കുറുപ്പ് ജനിച്ചത്. 1954ല്‍ അഭിഭാഷകനായ അദ്ദേഹം 23 വര്‍ഷക്കാലം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കെ കരുണാകരന്‍, പി കെ വാസുദേവന്‍ നായര്‍, ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്.