Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 23 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 23 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൂടുപനിയെ തുടര്‍ന്ന് രണ്ട് ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാടിയില്‍ വീടിന് മുകളില്‍ മരം വീണ് വൃദ്ധക്ക് പരുക്കേറ്റു. കാലവര്‍ഷം കലിതുള്ളിയെത്തി ഏറെ നാഷനഷ്ടമുണ്ടായത് സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പുഴ പഞ്ചായത്തിലാണ്. കല്ലൂപ്പുഴ കരവവിഞ്ഞാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ നാല് കോളനികളിലേക്ക് വെള്ളം ഇരച്ചുകയറിയത്. പഞ്ചായത്തിലെ കാക്കത്തോട് പണിയകോളനിയിലേക്ക് വെള്ളം കയറി 28 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാണകപ്പുഴ പണിയ കോളനിയിലെ ആറും, പുഴക്കുനി കോളനിയിലെ 15 കുടുംബങ്ങളെയുമാണ് കല്ലൂമുക്ക് ജി എല്‍ പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പച്ചത്. കാക്കത്തോട് പണിയകോളനിയിലെവിനോദ് 24, ലിജ 22 എന്നിവര്‍ ചൂടുപനിയെ തുടര്‍ന്ന് നൂല്‍പുഴ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുതല്‍ പേര്‍ക്ക് പനി പകരാന്‍ ഇടയുണ്ടെന്നതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷിന്റെ നേതൃത്വത്തില്‍ മാറ്റിപാര്‍പ്പിച്ചവരെ പരിശോധന നടത്തി മരുന്നുകള്‍ നല്‍കി. കല്ലൂര്‍ പുഴ കരവവിഞ്ഞ് മുത്തങ്ങ കോളനിയിലേക്ക് വെള്ളം കയറി. ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ വില്ലേജിലെ വെള്ളച്ചാല്‍ തോട് കരകവിഞ്ഞ് ഇവിടുത്തെ കോളനിയില്‍ വെള്ളംകയറിയതോടെ പത്ത് കുടുംബങ്ങളെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ ക്വാട്ടേഴ്‌സിലേക്ക് മാറ്റിപാര്‍പ്പിച്ചു. മുട്ടില്‍ പഞ്ചായത്തില്‍ പുറക്കാടി വില്ലേജിലെ മുട്ടിലാടികോളനിയിലേക്ക് വെള്ളം കയറി ഒമ്പത് കുടുംബങ്ങളെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറക്കാടിയില്‍ യൂക്കാലി കോളനിയേല് വീടിനു മുകളില്‍ മരം വീണ് മാധവി (60)ന് പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരം വീണത്. മാധവിക്ക് പുറമെ മകന്‍ വിനീശും, ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീടിന്റെ സൈഡ് ഭാഗത്തായി മരം വീണതിനാല്‍ വന്‍ അപകടംമാണ് ഒഴിവായത്. വീടിനു തൊട്ടടുത്തുള്ള ഭീമന്‍ വേപ്പിന്‍മരം മുറിച്ചു മാറ്റണമെന്ന് ഫോറസ്റ്റ് അധികൃതരോട് പലതവണ പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാധവി പറഞ്ഞു. മഴ തുടരുകയാണെങ്കില്‍ സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ പത്തോളം വരുന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് ഇന്നലെ രാത്രിയോടെ തന്നെ നൂല്‍പ്പുഴ പഞ്ചായത്തിലെ തേനൂര്, പൊന്‍കുഴി, നെ•േനി പഞ്ചായത്തിലെ കോല്‍ക്കുഴി, താളൂര്‍ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.