ശിവഗിരി സന്യാസിമാരെ ജോഷിമഠിലെത്തിച്ചു

Posted on: June 26, 2013 12:53 pm | Last updated: June 26, 2013 at 12:53 pm
SHARE

rescueന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലും നാശം വിതച്ച ബദ്രീനാഥില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചു. ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിച്ച ശേഷം അവിടെ നിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കും. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ എല്ലാവരെയും എത്രയും പെട്ടെന്ന് രക്ഷിച്ച് നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.