ധാര്‍മികത സ്വയം ഉണ്ടാവേണ്ടത്: മുഖ്യമന്ത്രി

Posted on: June 26, 2013 12:00 pm | Last updated: June 26, 2013 at 12:20 pm
SHARE

oommen chandy press meetധാര്‍മികത സ്വയം ഉണ്ടാവേണ്ടാതാണെന്നും ഇത് പുറത്തുനിന്ന് ഒരാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോസ് തെറ്റയിലിനെതിരെയുള്ള ആരോപണത്തെക്കുറിച്ച ചോദ്യത്തിന് പത്രസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയും മിതത്വവും പാലിക്കണം. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഓരോ ദിവസവും പൊളിഞ്ഞുവരികയാണ്. വി എസിനെപ്പോലുള്ള പ്രതിപക്ഷ നേതാവ് എന്തും പറയാമെന്ന് നിലപാടില്‍ നിന്ന് മാറണം. ഇത് ഒരു ജനനേതാവിന് ചേര്‍ന്ന സംസ്‌കാരമല്ല ഇത്. മലപ്പുറം ജില്ലാ വിഭജനം അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.