Connect with us

Kerala

സലീംരാജിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി: വി എസ് അച്യുതാനന്ദന്‍

Published

|

Last Updated

തിരുവനന്തപുരം: ഗണ്‍മാന്‍ സലീംരാജിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യതാനന്ദന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ പങ്കുണ്ടെന്നത് ഇതില്‍ നിന്ന് വ്യക്തമായി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറടെ നിയമനം അനധികൃതമായിരുന്നു. അത് താന്‍ അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിയമനം നടത്തുന്നത് മനുഷ്യക്കടത്തിന് വേണ്ടിയാണ്. ഇതിന് കേന്ദ്ര മന്ത്രി ഇ അഹമ്മദ് മറുപടി പറയണം. കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണം അന്വേഷിക്കണം. ആയുധ ഇടപാടും അബ്ബാസ് സേട്ടിന്റെ മരണവും തമ്മില്‍ ബന്ധമുമുണ്ടെന്നും വി എസ് പറഞ്ഞു.
ജോസ് തെറ്റയില്‍ രണ്ടു മൂന്നുദിവസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകളോട് അക്രമം കാണിക്കുന്നവരെ സമൂഹം ഗൗനിക്കില്ല.
ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പാമോലിന്‍ കേസ് തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി എസ് പറഞ്ഞു.