Connect with us

Kerala

മുഖ്യമന്ത്രിയുടെ പി എ ജിക്കു ജേക്കബ് രാജിവെച്ചു

Published

|

Last Updated

മുംബൈ: സോളാര്‍ തട്ടിപ്പില്‍ പ്രതി സരിതാ നായരുമായി ഫോണില്‍ സംസാരിച്ചു എന്ന ആരോപണത്തിന് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പി എ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളില്‍ ഒരാളാണ് ജിക്കു. മുഖ്യമന്ത്രിയുടെ എല്ലാ യാത്രക്കും, പ്രത്യേകിച്ച് തിരുവനന്തപുരത്തിന് പുറത്തേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നത് ജിക്കുവായിരുന്നു. ജിക്കു മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാനം നഷ്ടപ്പെടുന്ന മുഖ്യമന്ത്രിയുടെ മൂന്നാമത്തെ പേഴ്‌സണല്‍ സ്റ്റാഫാണ് ജിക്കു. നേരത്തെ ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീംരാജിനെയും മുഖ്യമന്ത്രി പുറത്താക്കിയിരുന്നു.

 

Latest