കൊല്ലം ജില്ലക്ക് ആത്മഹത്യയില്‍ രാജ്യത്ത് രണ്ടാംസ്ഥാനം

Posted on: June 26, 2013 10:10 am | Last updated: June 26, 2013 at 10:33 am
SHARE

suicideകൊച്ചി: നാഷണല്‍ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്കില്‍ രണ്ടാംസ്ഥാനം കൊല്ലത്തിനെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം ആത്മഹത്യയുടെ 2.4 ശതമാനമാണ് 2012 ലെ കണക്കനുസരിച്ച് കൊല്ലത്ത് നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ നഗരമാണ് ഒന്നാംസ്ഥാനത്ത്. ഒരു ലക്ഷം പേരില്‍ 45.1 പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് ജബല്‍പൂരില്‍. കൊല്ലത്ത് ഇത് 40.5 എന്ന നിരക്കിലാണ്. അതായത് 2012ല്‍ 450 പേര്‍ കൊല്ലം ജില്ലയില്‍ ജീവനൊടുക്കി. 2011ല്‍ ഇത് 430 പേരായിരുന്നു.

കേരളത്തിലെ കണക്കനുസരിച്ച് തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്, 20.2 പേര്‍. മലപ്പുറമാണ് ആത്മഹത്യാ നിരക്കില്‍ ഏറ്റവും പിന്നില്‍.

ആത്മഹത്യക്കെതിരെ പ്രതിരോധ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആത്മഹത്യ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.