സോളാര്‍ തട്ടിപ്പ്: ഡോക്ടുടെ മൊഴിയെടുത്തു

Posted on: June 26, 2013 8:38 am | Last updated: June 26, 2013 at 8:38 am
SHARE

solar panelപെരിന്തല്‍മണ്ണ: സോളാര്‍ തട്ടിപ്പ് കേസിലെ തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എസ് ഐ ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്. രണ്ടര ലക്ഷം രൂപക്ക് ഡോക്ടറുടെ വീടിന് മുകളില്‍ സോളാര്‍ പാനലും വിന്‍ഡ്മില്ലും സ്ഥാപിക്കാനാണ് ഡോക്ടര്‍ കമ്പനിയുമായി കരാര്‍ ഏറ്റിരുന്നത്.
ഒന്നര ലക്ഷം രൂപ ടീം സോളാറിന്റെ ഇടനിലക്കാരനായ മങ്കടയിലെ അബ്ദുല്‍ഗഫൂറിന്റെ പേരില്‍ ചെക്ക് ആയാണ് ഡോക്ടര്‍ നല്‍കിയത്. ഇത് ഇന്നലെ ഡോക്ടര്‍ എസ് ഐക്ക് മുമ്പിലും ആവര്‍ത്തിച്ചു. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുക്കുക. ഡോക്ടര്‍മാര്‍ക്ക് 82,000 രൂപ വില വരുന്ന ഇതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് പറയുന്നു. അതേ സമയം ബിജുരാധാകൃഷ്ണന്‍ പാനല്‍ നല്‍കാത്തതിനാല്‍ ഉപകരണം സ്ഥാപിക്കാനായില്ലെന്ന് ഗഫൂര്‍ പറഞ്ഞു. ഡോക്ടര്‍ കഴിഞ്ഞ ദിവസം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.