എസ് വൈ എസ് എക്‌സിക്യൂട്ടീവ് ക്യാമ്പ്

Posted on: June 26, 2013 8:26 am | Last updated: June 26, 2013 at 8:26 am
SHARE

sysFLAGകട്ടാങ്ങല്‍: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി മാവൂര്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് വൈകീട്ട് ഏഴിന് കുറ്റിക്കടവ് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. മുഹമ്മദലി സഖാഫി വള്ളിയാട്, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ വിഷയാവതരണം നടത്തും. മുഹമ്മദലി സഖാഫി കുറ്റിക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി തങ്ങള്‍ മാവൂര്‍, അബ്ദുല്ല മൗലവി മുന്നൂര്, എന്‍ കെ സി അബ്ദുല്ല, അബ്ദുസ്സലാം മാസ്റ്റര്‍ കുറ്റിക്കടവ്, മൊയ്തീന്‍ കോയ സഖാഫി പാറമ്മല്‍ പ്രസംഗിക്കും.