ആരാമ്പ്രം മൊക്കത്ത് കടവ് പാലം ഇനിയും യാഥാര്‍ഥ്യമായില്ല

Posted on: June 26, 2013 8:13 am | Last updated: June 26, 2013 at 8:25 am
SHARE

കൊടുവള്ളി: ശിലാസ്ഥാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പൂനൂര്‍ പുഴക്ക് കുറുകെ മൊക്കത്ത് കടവ് പാലം യാഥാര്‍ഥ്യമായില്ല.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പാലത്തിന് 40 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. 2011ല്‍ വ്യവസായ മന്ത്രി എളമരം കരീം തറക്കല്ലിട്ടു. എന്നാല്‍ ഇതുവരെ പണി തുടങ്ങിയിട്ടില്ല.
യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം വീണ്ടും എസ്റ്റിമേറ്റെടുത്ത് ഒരു കോടി അഞ്ചുലക്ഷം രൂപ വകയിരുത്തിയെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടില്ല.
വര്‍ഷക്കാലത്ത് പൂനൂര്‍പുഴ നിറഞ്ഞ് കവിയുമ്പോള്‍ പുള്ളിക്കോത്ത് പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ നടന്ന് പടനിലം പാലം വഴിയോ മൂന്നാംപുഴ ഉണ്ടോടികടവ് നടപ്പാലം വഴിയോ ചുറ്റി സഞ്ചരിച്ചാണ് പതിമംഗലം എന്‍ എച്ച് 212ലെത്തുന്നത്.