Connect with us

National

ഗുജറാത്തില്‍ മൂന്ന് മാസത്തിനിടെ ചോര്‍ത്തിയത് 90,000 ഫോണുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്ത് പോലീസ് 90,000 ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചില വ്യവസായ സ്ഥാപനങ്ങളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
കേസിലുള്‍പ്പെട്ട വ്യക്തികള്‍ക്കെതിരെയും വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം ലക്ഷ്യമിട്ടാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് ഗുജറാത്ത് പോലീസിന്റെ ന്യായീകരണം. ബന്ധപ്പെട്ട ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തുന്നത് രാജ്യത്ത് സാധാരണമാണെങ്കിലും, വളരെ കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഫോണ്‍ ചോര്‍ത്തിയതിനെയാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം, അനൗദ്യോഗിക ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തലിന് തടയിടാനുള്ള സംവിധാനമായ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം ഉടനെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയാസ്പദ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രം ചോര്‍ത്താന്‍ സാധിക്കുന്ന സംവിധാനമാണിത്.