Connect with us

International

മണ്ടേലക്ക് വേണ്ടി പ്രാര്‍ഥനയോടെ ജനം

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലക്കായി പ്രാര്‍ഥനയോടെ കുടുംബവും ആഫ്രിക്കന്‍ ജനതയും. 94കാരനായ പിതാവ് വേഗം സുഖം പ്രാപിച്ചുവരാനായി കുടുംബം ഒന്നടങ്കം പ്രാര്‍ഥനകളോടെ കഴിയുകയാണെന്ന് മകള്‍ മക്കാസിവി പറഞ്ഞു. ഈ മാസം എട്ടിനാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മണ്ടേലയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജേക്കബ് സുമയെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മണ്ടേലയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയ സുമ താന്‍ അവിടെയെത്തുമ്പോള്‍ മണ്ടേല ഉറക്കത്തിലായിരുന്നുവെന്ന് തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന മണ്ടേലയെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സുമ പിന്നീട് ജനതയോട് പറഞ്ഞു. കറുത്ത വര്‍ഗക്കാര്‍ക്കായി പോരാട്ടം നടത്തിയ മണ്ടേല 2004 ലാണ് പൊതു ജീവിതം അവസാനിപ്പിച്ചത്.