Connect with us

International

ബഗ്ദാദില്‍ ചാവേര്‍ ആക്രമണം; പത്ത് മരണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധ ക്യാമ്പില്‍ ചാവേര്‍ സ്‌ഫോടനം. പത്ത് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദിന് വടക്കുള്ള തുസ് ഖുര്‍മാത്തോ ഗ്രാമത്തിലാണ് സംഭവം. തങ്ങളുടെ താമസസ്ഥലത്ത് നല്ല സുരക്ഷാ നല്‍കണമെന്നാവശ്യപ്പെട്ട് തുര്‍ക്ക് വംശജര്‍ പ്രതിഷേധം നടത്തുന്ന ക്യാമ്പിന് നേരെയാണ് ആക്രമണം. മരിച്ചവരില്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു.
സ്വയംഭരണാവകാശത്തിന് വാദിക്കുന്ന കുര്‍ദ് വിഭാഗത്തിന്റെ ശക്തികേന്ദ്രത്തിനും സര്‍ക്കാര്‍ കേന്ദ്രമായ ബഗ്ദാദിനും ഇടക്കുള്ള സംഘര്‍ഷ പ്രദേശമാണ് തുസ് ഖുര്‍മാത്തോ. കഴിഞ്ഞ ജനുവരിയില്‍ ഇവിടെയുള്ള ശിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കര്‍ബലയിലേക്ക് പോകുന്ന ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest