സി ബി ഐ കുറ്റപത്രം തള്ളി കേസ് പുനരന്വേഷിക്കണം

Posted on: June 26, 2013 1:47 am | Last updated: June 26, 2013 at 1:47 am
SHARE

പാലക്കാട്: ശശീന്ദ്രന്റെയും രണ്ടുമക്കളുടെയും കൊലപാതകത്തിന് പ്രേരണക്കുറ്റം ചുമത്തി സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം തള്ളി കൊലപാതകക്കുറ്റം ചുമത്തി കേസ് പുനരന്വേഷിക്കണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
മലബാര്‍ സിമന്റ്‌സ് മുന്‍ എം ഡി സുന്ദരമൂര്‍ത്തിയേയും പേഴ്‌സണ്‍ സെക്രട്ടറിയായിരുന്ന സൂര്യനാരായണനേയും മാപ്പ് സാക്ഷികളാക്കാനുള്ള സി ബി ഐ തീരുമാനം രാധാകൃഷ്ണനെ നിയമത്തിന്റെ പഴുതിലൂടെ രക്ഷിക്കാനുള്ള അവസരം ഒരുക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. ഡോ പി എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. എം ബാലമുരളി, ഡോ വി സനല്‍കുമാര്‍, കെ മണികണ്ഠന്‍, കെ അബ്ദുള്‍ അസീസ്, ഹുസൈന്‍കോയ, മേജര്‍ പി രവീന്ദ്രന്‍, കെ എ രാജഗോപി, പാണ്ടിയോട് പ്രഭാകരന്‍ പ്രസംഗിച്ചു.