പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം

Posted on: June 26, 2013 1:39 am | Last updated: June 26, 2013 at 1:39 am
SHARE

ഐക്കരപ്പടി: പുത്തൂപ്പാടം യൂനിറ്റ് എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമസാന്‍ മുന്നൊരുക്ക പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് ദിനങ്ങളിലായി പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണത്തിന് നേതൃത്വം നല്‍കും. പ്രഭാഷണം വൈകിട്ട് ഏഴ് മണിക്ക് എസ് വൈ എസ് മേഖലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്യും.