Connect with us

Malappuram

എസ് വൈ എസ് എക്‌സലന്‍സിമീറ്റ് ഇന്ന്

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് മലപ്പുറം സോണല്‍ ദഅ്‌വ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന എക്‌സലന്‍സിമീറ്റ് ഇന്ന് രാവിലെ പത്തിന് കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍ നടക്കും. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയും സകാത്തുമടക്കമുള്ള നിര്‍ബന്ധ ബാധ്യതകളും വിശദമായി ചര്‍ച്ച ചെയ്യുന്ന പരിപാടിക്ക് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനുമായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പി ഇബ്‌റാഹീം ബാഖവി, പി ഹുസൈന്‍ സഖാഫി, പി പി മുജീബ്‌റഹ്മാന്‍, ടി സിദ്ദീഖ് മുസ്‌ലിയാര്‍, എ കുഞ്ഞിമുഹമ്മദ് സഖാഫി സംബന്ധിക്കും.