കുവൈത്തില്‍ പരിശോധനക്കിടെ പീഡനം: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

Posted on: June 26, 2013 12:09 am | Last updated: June 26, 2013 at 12:09 am
SHARE

കുവൈത്ത് സിറ്റി: അധനികൃത തമസക്കാരെ കണ്ടെത്താന്‍ വീട് കയറിയുള്ള പരിശോധനക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പോലീസുകാരെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഫിലിപ്പിനോ യുവതിയെയാണ് ഫഌറ്റില്‍ കയറി പരിശോധനക്കിടെ പോലീസുകാരും സഹായിയായ ഈജിപ്ഷ്യനും ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതി ഫിലിപ്പിനോ എംബസിയുമായി ബന്ധപ്പെട്ട് ജലീബ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
കുവൈത്ത് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം വാര്‍ത്തയായതോടെയാണ് പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്തത്. അതേ സമയം നിയമ വിരുദ്ധര്‍ എന്ന പേരില്‍ വിദേശികളെ രാജ്യത്തിന് പുറത്താക്കുന്നത് രാജ്യത്ത് കടുത്ത തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിവിധ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ ഇത് മൂലം കാലതാമസം നേരിടുമെന്ന് കുവൈത്ത് ട്രേഡ് യൂനിയന്‍ ഫെഡറേഷന്‍ ഡയറക്ടര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഗാനിം പറഞ്ഞു.