Connect with us

Gulf

ചൂട് കനത്തു; എ സി മെയിന്റനന്‍സ് സ്ഥാപനങ്ങളില്‍ തിരക്ക് കൂടി

Published

|

Last Updated

ദുബൈ: വേനല്‍ ചൂട് കനത്തതോടെ രാജ്യത്തെ എ സി മെയിന്റനന്‍സ് സ്ഥാപനങ്ങളില്‍ തിരക്കു കൂടി. കനത്ത ചൂടിനു പുറമെ റമസാന്‍ കൂടി അടുത്തുവന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇത് കൊയ്ത്തുകാലമാണ്.

എ സി പ്രവര്‍ത്തിപ്പിക്കാതെ അല്‍പ സമയം പോലും വീടുകളിലും ഓഫീസുകളിലും കഴിച്ചുകൂട്ടാന്‍ കഴിയാത്ത സ്ഥിതിയിലാണ് കാലാവസ്ഥ. അതുകൊണ്ടുതന്നെ പ്രവര്‍ത്തനക്ഷമമല്ലാത്ത എയര്‍കണ്ടീഷന്‍ യൂനിറ്റുകള്‍ നന്നാക്കാനുള്ള നെട്ടോട്ടത്തിലാണ് ഉടമസ്ഥര്‍.
പക്ഷേ, പലപ്പോഴും ഉപഭോക്താക്കളുടെ ആവശ്യാനുസരണം യൂനിറ്റുകള്‍ എടുത്ത് വര്‍ക്ക്‌ഷോപ്പുകളിലെത്തിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിക്കാന്‍ കഴിയാതെ വരികയാണ്. ജോലിഭാരവും ഉപഭോക്താക്കളുടെ എണ്ണവും ഈ സീസണില്‍ കൂടുന്നുവെന്നതാണ് കാരണം. അതോടൊപ്പം ചില സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ടെക്‌നീഷ്യന്മാരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. പുതിയ യൂനിറ്റുകളുടെ വില്‍പ്പനയെക്കാള്‍ നിലവിലുള്ളത് സര്‍വീസ് ചെയ്യുന്ന ജോലികളാണ് ഈ സീസണില്‍ കൂടുതലായി ഉണ്ടാവുകയെന്ന് ദുബൈയിലെ പ്രമുഖ എ സി സര്‍വീസ് സ്ഥാപനമായ ഇന്റര്‍കൂളിന്റെ എം ഡിമാരില്‍ ഒരാളായ ജമാല്‍ ചങ്ങരോത്ത് പറഞ്ഞു. ചൂട് സീസണില്‍ ലഭിക്കുന്ന അധിക വരുമാനം ജോലി തീരെ കുറയുന്ന തണുപ്പ് കാലങ്ങളില്‍ സ്ഥാപനത്തെയും ജോലിക്കാരെയും നിലനിര്‍ത്താന്‍ ചിലവഴിക്കേണ്ടിവരുന്നുണ്ട്. ചൂട് സീസണില്‍ എ സി സര്‍വീസ് ജോലികള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാറുണ്ടെന്ന ആരോപണം അവാസ്തവമാണെന്നും അദ്ദേ ഹം പറഞ്ഞു.