ഷിന്റഗ ടണല്‍ വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിടും

Posted on: June 25, 2013 9:06 pm | Last updated: June 25, 2013 at 9:06 pm
SHARE

ദുബൈ:

ബര്‍ദുബൈയെയും ദേര ദുബൈയെയും ബന്ധിപ്പിക്കുന്ന ഷിന്റഗ ടണല്‍ ഈ മാസം 27 (വെള്ളി) മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റ പണികളുടെ ഭാഗമായാണ് ഇരുപ്രദേശങ്ങളെയും കടലിനടിയില്‍ക്കൂടി ബന്ധിപ്പിക്കുന്ന തുരങ്ക റോഡിന്റെ ഒരു ദിശ അടച്ചിടുന്നത്. ബര്‍ദുബൈയില്‍ നിന്നും ദേര ദുബൈക്കുള്ള ദിശയാവും 28(വെള്ളി)ന് അര്‍ധ രാത്രി മുതല്‍ 30(ഞായര്‍) പുലര്‍ച്ചെ അഞ്ചു മണി വരെ അടച്ചിടുക. തുരങ്കറോഡിന്റെ ഒരു ഭാഗത്തേക്കുള്ള രണ്ട് നിര ഗതാഗതം അടച്ചിടുന്നതിനാല്‍ എതിര്‍ ദിശയില്‍ ദേര യില്‍ നിന്നും ബര്‍ദുബൈക്കുള്ള ഇരു നില പാതയില്‍ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിക്കും. ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ പരമാവധി പരിശ്രമിക്കണമെന്ന് ആര്‍ ടി എ അഭ്യര്‍ഥിച്ചു. അറ്റകുറ്റ പണിയുടെ രണ്ടാം ഘട്ടത്തില്‍ ദേരയില്‍ നിന്നും ബര്‍ദുബൈക്കുള്ള തുരങ്ക റോഡ് അടക്കുന്നത് സംബന്ധിച്ച് ആര്‍ ടി എ വ്യക്തമാക്കിയിട്ടില്ല.