Connect with us

Gulf

അറബ് പൗരന് മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

അല്‍ ഐന്‍:

100 വയസ് പിന്നിട്ട സ്വദേശി വൃദ്ധനെ കബളിപ്പിച്ച് 122 മില്യണ്‍ ദിര്‍ഹം കൈക്കലാക്കിയ അറബ് പൗരന് മൂന്ന് വര്‍ഷം തടവിന് അല്‍ ഐന്‍ കോടതി ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്തും.
കാഴ്ച ശക്തിയും ഓര്‍മശക്തിയും നശിച്ച വൃദ്ധന്റെ മന്‍ദൂബായി (പി ആര്‍ ഒ) വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. അവിവാഹിതനായ സ്വദേശി വൃദ്ധന് ഒരു സഹോരി മാത്രമേ ഉള്ളൂ.
വാര്‍ധക്യസഹജമായ സാഹചര്യങ്ങളയും ഓര്‍മക്കുറവിനെയും ചൂഷണം ചെയ്ത് പ്രതി കടലാസുകളില്‍ ഇയാളുടെ ഒപ്പ് സംഘടിപ്പിക്കുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ഭീമമായ സംഖ്യക്ക് വില്‍പ്പന നടത്തുകയും വളരെ ചെറിയ ഒരംശം മാത്രം ഉടമസ്ഥനായ വൃദ്ധന് നല്‍കുകയുമായിരുന്നു. വൃദ്ധന്റെ കീഴില്‍ നിശ്ചിത മാസശമ്പളത്തിന് ജോലി ചെയ്തുവരികയായിരുന്ന പ്രതിയുടെ യു എ ഇയിലെ ബേങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച കോടതി വരുമാനത്തിനപ്പുറം ഭീമമായ സംഖ്യ നിക്ഷേപമുള്ളതായി കണ്ടെത്തി. ഒരു ഇസ്്‌ലാമിക് ബേങ്കിലെ സേവിംഗ് അക്കൗണ്ടില്‍ മാത്രം രണ്ട് കോടിയോളം ദിര്‍ഹമും അതേ ബേങ്കിലെ തന്നെ കറന്റ് അക്കൗണ്ടില്‍ മൂന്ന് കോടിയിലധികം നിക്ഷേപവും കണ്ടെത്തി. അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരിക്കുകയാണ്.