Connect with us

Kerala

ആഭ്യഭാര്യയെ ബിജു കൊന്നുവെന്ന് സരിതയുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം: ആദ്യഭാര്യയെ ബിജു കൊലപ്പെടുത്തിയതാണെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതി സരിത എസ് നായര്‍ മൊഴി നല്‍കി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സരിത ഇക്കാര്യം പറഞ്ഞത്.

രശ്മിയെ കൊന്ന കാര്യം ബിജു തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ പ്രേരണ കൊണ്ടല്ല ബിജു രശ്മിയെ കൊന്നതെന്നും ഇക്കാര്യം നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നുവെന്നും സരിത വ്യക്തമാക്കി. 2010ല്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായപ്പോഴാണത്രെ സരിത ഇക്കാര്യം പറഞ്ഞിരുന്നത്.

രശ്മിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ബിജുവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

Latest