പ്രളയം: ഉത്തരാഖണ്ഡില്‍ മരണം 830 ആയി

Posted on: June 25, 2013 5:39 pm | Last updated: June 25, 2013 at 8:46 pm
SHARE

floods_rescue_1498169f

ഗൗചാര്‍: കൊടുംപ്രളയം മഹാദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 830 ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കാണിത്. യഥാര്‍ഥ കണക്ക് ഇതിലും എത്രയോ ഇരട്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണായിരത്തിലേറെ പേര്‍ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കേധാര്‍നാഥില്‍ നിന്ന് 127 ഉള്‍പ്പെടെ 142 മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

അതേമസയം, ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്ന പത്തോളം മലയാളികളെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് മന്ത്രി കെ സി ജോസഫ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

Photo Gallery- Megapixel:

ഉത്തരാഖണ്ഡിലെ പ്രളയ കാഴ്ചകള്‍