ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു:വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Posted on: June 25, 2013 4:58 pm | Last updated: June 25, 2013 at 5:04 pm
SHARE

കോഴിക്കോട്: വെസ്റ്റ് ഹില്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരതരമായി പരിക്കേറ്റു. ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ആദില്‍ അഹമ്മദ്,വെള്ളയില്‍ അസ്‌ലം, നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ വെസ്റ്റ് ഹില്ലില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.