കുവൈത്ത്: പരാതി ലഭിച്ചാല്‍ നടപടിയെന്ന് മന്ത്രി രവി

Posted on: June 25, 2013 4:56 pm | Last updated: June 25, 2013 at 4:56 pm
SHARE

vayalar ravibന്യൂഡല്‍ഹി: കുവൈത്തിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി പറഞ്ഞു. സ്വദേശിവത്കരണ പ്രശനത്തില്‍ കുടുങ്ങി മടങ്ങിയവരെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഊദിയില്‍ നിന്ന് മടങ്ങുന്നവരെ പുനരധിവസിപ്പിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, കുവൈത്തിലെ പ്രശ്‌നം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.