തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജെ ഡി എസ് കേന്ദ്ര നേതൃത്വവും

Posted on: June 25, 2013 4:33 pm | Last updated: June 25, 2013 at 4:33 pm
SHARE

danish ali jdsന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ജനതാദള്‍ എസ്. എം എല്‍ എ ജോസ് തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വവും. ഭരണത്തില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്തതിനാല്‍ തെറ്റയില്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു.

ഭരണത്തില്‍ ഇല്ലാത്തതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പറയാനാകില്ല. തെറ്റയിലിനെതിരെ പെണ്‍കുട്ടി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.