തെറ്റയില്‍ പ്രശ്‌നം എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വൈക്കം

Posted on: June 25, 2013 4:28 pm | Last updated: June 25, 2013 at 4:28 pm
SHARE

vaikkam viswan 2തിരുവനന്തപുരം: തെറ്റയില്‍ പ്രശ്‌നം എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി. മുന്നണി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെറ്റയിലിന്റെ രാജി സംബന്ധിച്ച വിഷയങ്ങളൊന്നും എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെയൊരു അജണ്ട യോഗത്തില്‍ ഇല്ലായിരുന്നുവെന്നും വൈക്കം പറഞ്ഞു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.

രാജിവെക്കുന്നത് വരെ ശക്തമായ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ബഹുജന സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭയില്‍ പോലും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ച നടപടി പാര്‍ലിമെന്ററി ജനാധിപത്യത്തെ ഹനിക്കുന്നതാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.