മഅ്ദിന്‍ ഹജ്ജ് ക്യാമ്പ് അസം മന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: June 25, 2013 6:00 am | Last updated: June 25, 2013 at 3:41 pm
SHARE

മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കായി 27ന് മഅ്ദിനില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് അസം കോര്‍പറേഷന്‍ നഗരവികസന മന്ത്രി സിദ്ദീഖ് അഹ്മദ് ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹീം ബാഖവി മേല്‍മുറി ക്ലാസെടുക്കും. രാവിലെ എട്ട്് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ഹജ്ജ്, ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. ഹജ്ജ് ഗൈഡ്, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണവും ഉണ്ടാകും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സാങ്കേതിക പഠന ക്ലാസിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സി പി സൈതലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. നസീര്‍ നേതൃത്വം നല്‍കും. ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9947846210, 0483 2738343.