റമസാന്‍ അവധി: മദ്‌റസകള്‍ ജൂലായ് നാലിന് അടക്കും

Posted on: June 25, 2013 6:00 am | Last updated: June 25, 2013 at 3:40 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകള്‍ റമസാന്‍ അവധിക്കായി ജൂലായ് നാലിന് അടക്കും. തുറക്കുന്നത് ആഗസ്റ്റ് 17ന്. വാര്‍ഷിക പരീക്ഷക്ക് ശേഷമുള്ള പ്രവൃത്തി ദിനങ്ങളില്‍ ആരാധനാകര്‍മങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലുമായി മദ്‌റസയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രായോഗിക പരിശീലനം നല്‍കാന്‍ മദ്‌റസാ മാനേജ്‌മെന്റും മുഅല്ലിംകളും റെയ്ഞ്ച് ഭാരവാഹികളും ശ്രദ്ധിക്കണമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.