Connect with us

National

വിസ്ഡം ഹോംസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ബംഗളൂരു: മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം എസ് ഒ) ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ചുവരുന്ന “വിസ്ഡം ഹോംസ് സ്റ്റുഡന്റ്‌സ്” ഹോസ്റ്റലിന്റെ 16ാമത് സെന്റര്‍ ഇലക്ട്രോണിക് സിറ്റിയില്‍ എം എസ് ഒ ദേശീയ ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു.

നിലവില്‍ ബാംഗളൂരു, ചെന്നൈ, കോഴിക്കോട്, ഇടുക്കി, മംഗലാപുരം, പൂനെ, ഡല്‍ഹി, തിരുവനന്തപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രാജ്യത്തെ വിവിധ കേന്ദ്ര യൂനിവേഴ്‌സിറ്റി പരിസരങ്ങളിലും, മെട്രോ നഗരങ്ങളിലുമായി അടുത്ത അഞ്ച് വര്‍ഷത്തിനകം പുതിയ 10 സെന്ററുകള്‍ കൂടി ആരംഭിക്കുന്നതാണ് പദ്ധതി.
പദ്ധതി പ്രൊഫഷനല്‍ കോളജുകളിലടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, താമസ സൗകര്യം നല്‍കുന്നതിനോടൊപ്പം പ്രത്യേക സിലബസ് കേന്ദ്രീകരിച്ചുള്ള ധാര്‍മിക വിദ്യാഭ്യാസം വിസ്ഡം ഹോംസിലൂടെ നല്‍കി വരുന്നു. കൂടാതെ ജോബ് സെല്ലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു.
എം എസ് ഒ ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍, ജോ. സെക്രട്ടറി ഇ എം അബ്ദുര്‍റഊഫ്, എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയംഗം എം മുഹമ്മദ് സ്വാദിഖ്, വിസ്ഡം ഹോംസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ്, ആര്‍ എസ് സി അല്‍ഹസ സോണ്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല സഖാഫി മൊറയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest