കാഞ്ഞങ്ങാട്ടെ കേസ് തളിപ്പറമ്പ് ഡി വൈ എസ് പി ഏറ്റെടുത്തു

Posted on: June 25, 2013 6:00 am | Last updated: June 25, 2013 at 3:35 pm
SHARE

കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട കാഞ്ഞങ്ങാട്ടെ കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിന്റെ അന്വേഷണച്ചുമതല തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ ഏറ്റെടുത്തു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും കാറ്റാടി വൈദ്യുതി തട്ടിപ്പു കേസും അന്വേഷിക്കുന്ന തിരുവനന്തപുരം ദക്ഷിണ മേഖലാ എ ഡി ജി പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട തളിപ്പറമ്പ് ഡി വൈ എസ് പി ഇന്നലെയാണ് കാഞ്ഞങ്ങാട്ടെ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തത്.
കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു കാറ്റാടിയന്ത്ര – സോളാര്‍ വിതരണ ഏജന്‍സി സ്ഥാപന ഉടമകളില്‍ നിന്ന് 1,75,000 രൂപ സരിതയും ബിജുവും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് കേസ്