അഫ്ഗാന്‍ പ്രസിഡന്റിന്റെ വീടിന് നേരെ ഭീകരാക്രമണം

Posted on: June 25, 2013 8:40 am | Last updated: June 25, 2013 at 10:38 am
SHARE

karsayi

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വീടിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണ സമയത്ത് കര്‍സായി വീട്ടിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അംഗരക്ഷകരും സി ഐ എ ഭടന്‍മാരും നടത്തിയ പ്രത്യാക്രമണത്തില്‍ തീവ്രവാദികളും കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്തു. താലിബാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചക്കെതിരെ കര്‍സായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

ഓദ്യോഗിക വസതിക്കു സമീപമാണ് പ്രതിരോധ മന്ത്രാലയവും മറ്റും സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെന്ന് താലിബാന്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.