ആനുകൂല്യങ്ങള്‍ ഇനി ബേങ്ക് വഴി

Posted on: June 25, 2013 8:24 am | Last updated: June 25, 2013 at 8:24 am
SHARE

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജൂലൈ മുതല്‍ ഗുണഭോക്താക്കളുടെ ആധാര്‍ ബന്ധിത ബേങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടിലൂടെ മാത്രമായിരിക്കും. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങിയവയും എസ് സി, എസ ടി , ഒ ബി.സി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളുമുള്‍പ്പെടെ 26 കേന്ദ്രാവിഷ്‌കൃത പദ്ധതി ആനുകൂല്യങ്ങളാണ് ആദ്യഘട്ടത്തില്‍ നേരിട്ട് നല്‍കുന്നത്. 
ആധാര്‍, അക്കൗണ്ട് വിവിരങ്ങള്‍ ഗുണഭോക്താക്കള്‍ ഉടന്‍ അതത് ഓഫീസ് മേധാവികള്‍ക്ക് നല്‍കണം. ഇതുവരെ ആധാര്‍ എന്റോള്‍മെന്റ് നടത്താത്തവരും ബേങ്ക് അക്കൗണ്ടില്ലാത്തവരും ജൂലൈ മൂന്ന് മുതല്‍ വിവിധ പഞ്ചായത്തുകളില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുത്ത് ആധാര്‍ എന്റോള്‍മെന്റ് നടത്തുകയും അക്കൗണ്ടെടുക്കുകയും വേണം.
ആധാര്‍ കാര്‍ഡ് ലഭിക്കാതെ എന്റോള്‍മെന്റ് നടത്തിയവര്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ് സ്ലിപ് നല്‍കി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങാം. അക്ഷയ കേന്ദ്രങ്ങള്‍ക്ക് 15 രൂപ ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കം. ജൂലൈ 13 നകം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും എടുക്കുന്നതിനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ മാത്രമാണ് ഈ ക്യാമ്പിലെത്തേണ്ടത്. ക്യാമ്പുകളുടെ തീയതിയും സ്ഥലവും:
ജൂലൈ മൂന്ന്- ചാലിയാര്‍, മമ്പാട്, കോഡൂര്‍, അമരമ്പലം, ആലിപറമ്പ, കുറുവ, പെരുമണ്ണ ക്ലാരി, പുറത്തൂര്‍, തവനൂര്‍, ആലങ്കോട്, ജൂലൈ നാല്-ചുങ്കത്തറ, ചെറുകാവ്, പാണ്ടിക്കാട്, കാവനൂര്‍, ആനക്കയം, കുളായി, ഏലംകുളം, മങ്കട, എടയൂര്‍, എടരിക്കോട്,തേഞ്ഞിപ്പലം, ചെറിയമുണ്ടം, തലക്കാട്,വട്ടംകുളം, മാറാഞ്ചേരി. ജൂലൈ അഞ്ച് -മൂത്തേടം, കൊണ്ടോട്ടി, പോരൂര്‍, കീഴുപറമ്പ്, മൊറയൂര്‍, കാളികാവ്, മേലാറ്റൂര്‍, മക്കരപ്പറമ്പ്, പറപ്പൂര്‍, പരപ്പനങ്ങാടി, ഒഴൂര്‍, തൃപ്രങ്ങോട്, ജൂലൈ ആറ് -വഴിക്കടവ്, പള്ളിക്കല്‍, തൃക്കലങ്ങോട്, പുല്‍പ്പറ്റ, പൊന്മള, ചോക്കാട്, കീഴാറ്റൂര്‍, മൂര്‍ക്കനാട്, താനാളൂര്‍, വെട്ടം, കാലടി, പെരുമ്പടപ്പ് ജൂലൈ എട്ട് -എടക്കര, വാഴയൂര്‍, തിരുവാലി, ചീക്കോട്, പൂക്കോട്ടൂര്‍, കരുവാരക്കുണ്ട്, താഴേക്കോട്, കൂട്ടിലങ്ങാടി, കുറ്റിപ്പുറം, വേങ്ങര, മുന്നിയൂര്‍, വളവന്നൂര്‍, തിരുനാവായ, വെളിയങ്കോട് ജൂലൈ 12 -പോത്തുക്കല്‍, വാഴക്കാട്, വണ്ടൂര്‍, അരീക്കോട്, ഊര്‍ങ്ങാട്ടിരി, തുവ്വൂര്‍, വെട്ടത്തൂര്‍, പുഴക്കാട്ടിരി, ജൂലൈ 13- പുളിക്കല്‍, കുഴിമണ്ണ, എടപ്പറ്റ, പുലാമന്തോള്‍, പെരുവള്ളൂര്‍, പൊന്‍മുണ്ടം, നെടിയിരുപ്പ്, എടവണ്ണ, അങ്ങാടിപ്പുറം, നിറമരതൂര്‍