Connect with us

Palakkad

ചികിത്സ വേണം, ഈ ആതുരാലയത്തിന്റെ പരിമിതികള്‍ക്ക്

Published

|

Last Updated

ചിറ്റൂര്‍: കൊഴിഞ്ഞമ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവും മറ്റ് അസൗകര്യങ്ങളും മൂലം ചികിത്സ ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍. 
പ്രതിദിനം 250ലധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു സ്ഥിരം ഡോക്ടറും താല്‍ക്കാലിക തസ്തികയില്‍ മൂന്ന് പേരുമാണുള്ളത്. ഇവിടെ കിടത്തിചികിത്സയുമുണ്ട്. കുറച്ചു ദിവസം മുമ്പ് താല്‍ക്കാലിക തസ്തികയിലുള്ള ഒരു ഡോക്ടറെ നല്ലേപ്പിള്ളിയിലേക്ക് മാറ്റി.
കിഴക്കന്‍ മേഖലയില്‍ പനി വ്യാപകമായതോടെ ഡോക്ടറെ മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിരിക്കുകയാണ്.
മെഡിക്കല്‍ ഓഫീസര്‍ക്ക് വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് ഇദ്ദേഹത്തിന്റെ സേവനം രോഗികള്‍ക്ക് ലഭിക്കാറുമില്ല. ഇതുമൂലം ഒ പി പരിശോധന പലപ്പോഴും മൂന്ന് വരെ നീളുന്നു. സമയക്കുറവ് മൂലം പരിശോധന ലഭിക്കാതെ പോകുന്നവരുമുണ്ട്.—
ഗൈനക്കോളജിസ്റ്റിനെ മാറ്റിയതോടെ പ്രസവവാര്‍ഡ് അടഞ്ഞു കിടക്കുകയാണ്. വിദഗ്ധരില്ലാത്തതിനാല്‍ ഓപ്പറേഷന്‍ തിയറ്റര്‍ അടഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ഇതിനാല്‍ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള വാര്‍ഡിന്റെ നിര്‍മാണം പാതിവഴിയിലാണ്. നിലവില്‍ പുരുഷന്മാര്‍ കിടക്കുന്ന വാര്‍ഡും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രവും മഴ ആരംഭിച്ചതോടെ ചോര്‍ന്നൊലിച്ചും തറ പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്. വാര്‍ഡുകള്‍ ചോര്‍ന്നൊലിക്കുന്നു.
കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.

Latest