വിദ്യാസമ്പന്നരായ മതഭൗതിക വിദ്യാര്‍ഥികള്‍ വളര്‍ന്ന് വരേണ്ടത് അനിവാര്യം: കാന്തപുരം

Posted on: June 25, 2013 8:10 am | Last updated: June 25, 2013 at 8:11 am
SHARE

kanthapuram 6കല്‍പ്പറ്റ: ദാറുല്‍ഫലാഹ് ദഅ്‌വാ കോളജില്‍ നിന്നും സപ്തവത്സര ദഅ്‌വാ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണംഅഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മതപഠനത്തില്‍ മുഖ്തസ്വര്‍ കോഴ്‌സും കാലക്കറ്റ് യൂണിവേഴ്‌സിറ്റി ബി എ ബിരുദവും പൂര്‍ത്തിയാക്കി ഏഴുവിദ്യാര്‍ഥികള്‍ക്കാണ് കാന്തപുരം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പുതിയ തലമുറയുടെ നേതൃസ്ഥാനത്ത് വിദ്യാസമ്പന്നരായ മതഭൗതിക വിദ്യാര്‍ഥികള്‍ വളര്‍ന്ന് വരേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം പറഞ്ഞു.
ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യ ഭാവി പദ്ധതികളും കാന്തപുരം സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഭാവിതലമുറയെ സമ്പൂര്‍ണ ഇസ്‌ലാമികാന്തരീക്ഷത്തില്‍ വളര്‍ത്താനാവശ്യമായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് തുടങ്ങിയ ബഹുമുഖ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടന്നു. ദാറുല്‍ഫലാഹ് 22ാം വാര്‍ഷിക സമ്മേളനം 2013 ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നും സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
കെ കെ അഹമ്മദ്കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ, അബ്ദുല്ല മുസ്‌ലിയാര്‍, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാലേരി ഉസ്താദ്, കൈപാണി അബൂബക്കര്‍ ഫൈസി, സി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി, ബശീര്‍ സഅദി, ജമാല്‍ സഅദി, സിദ്ദീഖ് മദനി മേപ്പാടി, കെ എസ് മുഹമ്മദ് സഖാഫി, നീലിക്കണ്ടി പക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.