ബേപ്പൂരില്‍ കടല്‍ ക്ഷോഭം; നിരവധി വള്ളങ്ങള്‍ ഒലിച്ചു പോയി

Posted on: June 25, 2013 7:35 am | Last updated: June 25, 2013 at 8:07 am
SHARE

boat

കോഴിക്കോട്: ബേപ്പൂര്‍ കടപ്പുറത്ത് ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ ഒഴുകിപ്പോയി. ബേപ്പൂര്‍ പുഴയില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളാണ് ഒഴുകിപ്പോയത്. നിരവധി ബോട്ടുകള്‍ പുളിമൂട്ടില്‍ അടിച്ചു തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിലറങ്ങി ബോട്ടുകള്‍ കരക്ക് കയറ്റാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.