ഇന്ത്യയുടെ ആദ്യ ലോക കിരീടത്തിന് 30 വയസ്

Posted on: June 25, 2013 12:35 am | Last updated: June 25, 2013 at 12:35 am
SHARE

1983_Cricket_WCന്യൂഡല്‍ഹി: കപിലും ചെകുത്താന്‍മാരും ഇന്ത്യയിലേക്ക് കൊണ്ടു വന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന് ഇന്നേക്ക് മുപ്പത് വയസ്. 1983 ജൂണ്‍ 25നായിരുന്നു ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ നിരയെ അട്ടിമറിച്ച് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകചാമ്പ്യന്‍മാരായത്. ഐ സി സി ചാമ്പ്യന്‍സ് ട്രോഫി നേട്ടം ആഘോഷിക്കുന്ന ഇന്ത്യക്ക് മധുരമേകാന്‍ ആദ്യ ലോകകപ്പ് കിരീടനേട്ടത്തിന്റെ ഓര്‍മകളും കൂട്ടായെത്തിയത് യാദൃച്ഛികം. ഫൈനലില്‍ 180 റണ്‍സിന് ആള്‍ ഔട്ടായ ഇന്ത്യ വിന്‍ഡീസിനെ 140ന് പുറത്താക്കി ചരിത്രം കുറിച്ചു. ഇരുപത് വാര പിറകോട്ടോടി കപില്‍ദേവ് വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ചെടുത്തതാണ് നിര്‍ണായകം. സെമിയില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. സിംബാബ്‌വെക്കെതിരെ 175 റണ്‍സടിച്ച് വിസ്മയിപ്പിച്ച കപില്‍ നായകന്റെ റോള്‍ ഭംഗിയാക്കി.