മണിപ്പാല്‍: രണ്ട് പേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

Posted on: June 25, 2013 6:00 am | Last updated: June 24, 2013 at 11:34 pm
SHARE
manipal rape case-sketch
പോലീസ് തയ്യാറാക്കിയ രേഖാചിത്രം

മംഗലാപുരം(കാസര്‍കോട്): മലയാളിയായ എം ബി ബി എസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേരുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. പോലീസിനും കൗണ്‍സിലര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. തന്നെ ആക്രമിച്ച കാക്കി വസ്ത്രധാരികളില്‍ ഒരാള്‍ക്ക് ബുള്‍ഗാനിന്‍ താടിയുള്ളതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. രേഖാചിത്രം കാണിച്ച് ഉഡുപ്പി ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ ഭാരവാഹികളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍, പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. രേഖാചിത്രവുമായി സാമ്യമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു.