Connect with us

Gulf

ലഹരി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം

Published

|

Last Updated

drug day campaign inaugurated

ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ലഹരി വിരുദ്ധ കാമ്പയിന്‍ ചെയര്‍മാന്‍ എം. പി. ഹസന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു

ദോഹ. ഐക്യ രാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം . ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം സൊസൈറ്റി ചെയര്‍മാന്‍ എം. പി. ഹസന്‍ കുഞ്ഞി നിര്‍വഹിച്ചു. ജീവിതത്തില്‍ ആരോഗ്യത്തിന് ഉയര്‍ന്ന പരിഗണന നല്‍കുക, മയക്കുമരുന്നുകള്‍ക്കല്ല എന്ന സുപ്രധാനമായ വിഷയം ചര്‍ച്ചക്ക് വെച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭയുടെ ലഹരിവിരുദ്ധ വകുപ്പ് ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനമാചരിക്കുന്നതെന്നും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ലഹരി ഉപഭോഗം ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ചും പൊതുജനങ്ങളെ വിശിഷ്യാ യുവജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യം വെക്കുന്നതാണ് ലഹരി വിരുദ്ധ ദിനപ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.

ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പലും സൊസൈറ്റി നിര്‍വാഹക സമിതി അംഗവുമായ സയ്യിദ് ഷൗക്കത്തലി ലഹരി വിപത്തിന്റെ ആഴം വിശദീകരിച്ച് സംസാരിച്ചു. സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ സഞ്ജയ് ചപോല്‍ക്കര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുസ്തഫ, സെയ്തവലി അണ്ടേക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്റര്‍സ്‌ക്കൂള്‍ മല്‍സരങ്ങളില്‍ വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് നിരവധി വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. മല്‍സര വിജയികളെ ജൂണ്‍ 26 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടക്കുന്ന ലഹരി വിരുദ്ധ ദിനപരിപാടിയില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.