മവാഖിഫ്: റമസാന്‍ സമയക്രമം പ്രഖ്യാപിച്ചു

Posted on: June 24, 2013 10:06 pm | Last updated: June 24, 2013 at 10:08 pm
SHARE

parkingഅബുദാബി: നഗരത്തിലെ കാര്‍ പാര്‍ക്കിംഗ് സംവിധാനമായ മവാഖിഫിന്റെ റമസാന്‍ സമയക്രമം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ് പ്രഖ്യാപിച്ചു. റമസാനില്‍ ഒരു ദിവസം രണ്ട് ഘട്ടങ്ങളിലായാണ് സമയക്രമീകരണം വരുത്തിയിട്ടുള്ളത്.
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെയും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് സമയക്രമം. റമസാന്‍ ഒന്ന് മുതല്‍ അവസാന ദിവസം വരെ ഇതായിരിക്കും സമയക്രമമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിംഗ് ഫീസില്‍ മാറ്റമുണ്ടാവില്ല.
നിലവില്‍ രാവിലെ എട്ട് മുതല്‍ തുടര്‍ച്ചയായി രാത്രി 12 വരെ പാര്‍ക്കിംഗ് ഫീസ് നഗരപരിധിയില്‍ നിര്‍ബന്ധമാണ്. നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പൊതുജനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം സൗകര്യപ്രദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമയമാറ്റമെന്ന് അധികൃതര്‍ പറഞ്ഞു.