Connect with us

Gulf

ഹില്‍ട്ടണ്‍ റൗണ്ട് എബൗട്ടില്‍ സിഗ്നല്‍ സ്ഥാപിച്ചു

Published

|

Last Updated

അല്‍ ഐന്‍;

നഗരത്തോടു ചേര്‍ന്നുകിടക്കുന്ന പാതയിലുള്ള റൗണ്ട് എബൗട്ടില്‍ സിഗ്നല്‍ സ്ഥാപിച്ചു. അല്‍ ഐനില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സിഗ്നല്‍ സ്ഥാപിച്ചത്.
മറ്റു എമിറേറ്റുകളിലും തലസ്ഥാന നഗരമായ അബുദാബിയിലും റൗണ്ട് എബൗട്ടുകളില്‍ ട്രാഫിക് സിഗ്നലുകള്‍ ഉണ്ടെങ്കിലും അല്‍ ഐനില്‍ ആദ്യമായാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ സ്ഥാപിക്കുന്നത്. നഗരത്തെയും വ്യവസായ കേന്ദ്രമായ സനാഇയ്യയെയും ഒമാന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഖത്തം, ശക്്‌ല, മസ് യാദ് ബോര്‍ഡറുകള്‍ തുടങ്ങിയ പാതകളെ ബന്ധിപ്പിക്കുന്ന ഹില്‍ട്ടണ്‍ റൗണ്ട് എബൗട്ടിലാണ് സിഗ്നല്‍ സ്ഥാപിച്ചിരിക്കുന്നത്.
ചില സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഏറിയതാണ് ഈ റോഡും റൗണ്ട് എബൗട്ടും. ചെറുതും വലുതുമായ അപകടങ്ങളും സംഭവിക്കാറുണ്ട്. ഇതിനൊക്കെ പരിഹാരമെന്നോണമാണ് സിഗ്നല്‍.
രണ്ടുദിവസത്തിനകം സിഗ്നല്‍ പ്രവര്‍ത്തനസജ്ജമാകും. ഗതാഗതക്കുരുക്ക് നിറഞ്ഞ സുലൈമി പാര്‍ക്കിനു സമീപമുള്ള ബലദിയ റൗണ്ട് എബൗട്ട്, ജാഹിലിക്ക് സമീപമുള്ള സനാഇയ്യ റൗണ്ട് എബൗട്ട്, ജാഫ്‌റാന്‍ മാര്‍ക്കറ്റിനു സമീപമുള്ള മാര്‍ഖാനി റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലെ റൗണ്ട് എബൗട്ടുകളില്‍ കൂടി സിഗ്നല്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി അല്‍ ഐന്‍ ട്രാഫിക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest