Connect with us

Gulf

ബ്ലൂ സ്റ്റാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published

|

Last Updated

അല്‍ ഐന്‍: കലാ-കായിക സംഘടനയായ ബ്ലൂ സ്റ്റാര്‍ 14-ാമത് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അവാര്‍ഡ്ദാന ചടങ്ങില്‍ യു എ ഇ യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് യൂസുഫ് ബനിയാസ് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്‌സ് കൗണ്‍സിലര്‍ ആനന്ദ് ബര്‍ദാന്‍, ഡോ. എസ് ഗുരുമാധവ് റാവു, ഡോ. സതീഷ് ചന്ദ്ര, ഡോ. അബ്ദുല്ല അബു ലിബ്ദേ സംബന്ധിച്ചു. ബ്ലൂ സ്റ്റാര്‍ പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഡോ. സോബി അല്‍ ഖത്തീബ്, ഡോ. ഹുസൈന്‍ അല്‍ മുഗെ, തന്‍വീര്‍ അര്‍ഷാദ് അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു.
ബ്ലൂസ്റ്റാര്‍ മുഖ്യരക്ഷാധികാരി മെഹ്ദി, ജിമ്മി, ഉണ്ണീന്‍ പൊന്നേത്ത് സംബന്ധിച്ചു. സി ബി എസ് ഇ, കേരള സിലബസ് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ ബ്ലൂ സ്റ്റാര്‍ അംഗങ്ങളുടെ കുട്ടികള്‍ക്കും അല്‍ ഐന്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
വിദ്യാഭ്യാസ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ അല്‍ ഐന്‍ മേഖലയിലെ 42 ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കാരവും നല്‍കി. ശശി സ്റ്റീഫന്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി ആനന്ദ് പവിത്രന്‍, നീലിമ ശശിധരന്‍ സംസാരിച്ചു.

 

 

Latest