ലൈംഗിക അപവാദം:ബര്‍ലുസ്‌കോണിക് ഏഴ് വര്‍ഷം തടവ്

Posted on: June 24, 2013 9:26 pm | Last updated: June 24, 2013 at 9:43 pm
SHARE

ITALY-POLITICS-BERLUSCONI

റോം: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലിസ്‌കോണിക്ക് ലൈംഗിക അപവാദകേസില്‍ ഏഴു വര്‍ഷം തടവ്. പൊതുപദവി വഹിക്കുന്നതിന് ബര്‍ലിസ്‌കോണിക്ക് ആജീവനാന്ത വിലക്കും കോടതി ഏര്‍പ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനാണ് ശിക്ഷ. മൊറോക്കന്‍ പെണ്‍കുട്ടിയുമായി ബന്ധംപുലര്‍ത്തിയതിനും തന്റെ അധികാരം ഉപയോഗിച്ച് സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനുമാണ് 76 വയസുകാരനായ ബര്‍ലിസ്‌കോണിക്ക് ശിക്ഷ വിധിച്ചത്. ബര്‍ലിസ്‌കോണി മൂന്നു തവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്.