ആരോപണത്തിന് പിന്നില്‍ ദുരൂഹതയെന്ന് ജോസ് തെറ്റയില്‍

Posted on: June 24, 2013 8:35 pm | Last updated: June 24, 2013 at 8:35 pm
SHARE

jose thettayilതിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ. ശരിയും തെറ്റും അറിയുന്നതിന് മുമ്പ് തന്നെ താന്‍ മോശക്കാരനായി. തന്റെ പൊതു ജീവിതം തകര്‍ക്കാന്‍ ഗൂഡ നീക്കം നടക്കുന്നതായും ജോസ് തെറ്റയില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ മുമ്പ് പലരേയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായും ജോസ് തെറ്റയില്‍ പറഞ്ഞു. പോലീസ് തെളിവെടുപ്പ് നടത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നിലും ദുരൂഹതയുണ്ട്.നിയമ നടപടിയിലും കോടതയിലും വിശ്വസമുണ്ടെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.