ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പ്രസാധക സ്ഥാനമൊഴിഞ്ഞു

Posted on: June 24, 2013 4:13 pm | Last updated: June 24, 2013 at 4:57 pm
SHARE

Hydherali ShihabThangal

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ പ്രസാധക സ്ഥാനം ഒഴിഞ്ഞു. സമസ്ത ഇ കെ വിഭാഗം തുടങ്ങാനിരിക്കുന്ന ‘സുപ്രഭാതം’ ദിനപ്പത്രത്തിന്റെ പ്രസാധക സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഹൈദരലി തങ്ങള്‍ പ്രസാധക സ്ഥാനം രാജിവെച്ചതെന്നാണ് സൂചന. പി കെ കെ ബാവയാണ് ചന്ദ്രികയുടെ പുതിയ പ്രസാധകന്‍.

മുസ്ലിം ലീഗിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇ കെ വിഭാഗം പുതിയ ദിനപ്പത്രം തുടങ്ങാന്‍ പോകുന്നത്. കേരളപ്പിറവി ദിനത്തില്‍ പുതിയ പത്രം പുറത്തിറങ്ങുമെന്നാണ് നേതാക്കള്‍ പറയുന്നത്. ചന്ദ്രികയില്‍ തങ്ങളുടെ സംഘടനാ വാര്‍ത്തകള്‍ക്ക് വേണ്ടത്ര പ്രാമുഖ്യം ലഭിക്കാത്തതാണ് പുതിയ പത്രം തുടങ്ങാന്‍ കാരണമെന്നാണ് ഇ കെ വിഭാഗം നേതാക്കള്‍ പറയുന്നത്.