പറവൂര്‍ പീഡനം: അച്ഛനും അമ്മക്കും തടവ്

Posted on: June 24, 2013 2:47 pm | Last updated: June 24, 2013 at 6:17 pm
SHARE

rapeകൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന് 10 വര്‍ഷവും അമ്മക്ക് ഏഴ് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. അച്ഛന്‍ 40000 രൂപയും അമ്മ 20000 രൂപയും പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അച്ഛന്‍ ഒന്നരവര്‍ഷത്തോളം പലര്‍ക്കും കാഴ്ച്ച വെക്കുകയായിരുന്നു. പിന്നീട് രക്ഷപ്പെട്ട പെണ്‍കുട്ടി ബന്ധുവിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് 52 കേസുകള്‍ നിലവിലുണ്ട്. എല്ലാ കേസുകളിലും അച്ഛനാണ് ഒന്നാം പ്രതി. ചില കേസുകളില്‍ അമ്മയും പ്രതിയാണ്.