മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വി എസിന്റെ പരാമര്‍ശം; സഭ നിര്‍ത്തി വെച്ചു

Posted on: June 24, 2013 1:08 pm | Last updated: June 24, 2013 at 2:19 pm
SHARE

vs 2

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനം സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം വിവാദമായി. പരാമര്‍ശത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. വി എസിന്റെ പരാമര്‍ശം സഭാരേഖയില്‍ നിന്നും നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. വിവാഹ മോചന ഹരജിയില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ഉന്നയിച്ച ചില കാര്യങ്ങളാണ് വി എസ് പറയാന്‍ ശ്രമിച്ചത്.

കോള്‍സെന്റര്‍ വിവാദത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയെത്തുടര്‍ന്നാണ് വി എസിന്റെ പരാമര്‍ശം.